പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളിലെ മികവിനും കോട്ടയം കളക്ടറേറ്റിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ 9001: 2015 ഗുണമേന്മയ്ക്കുള്ള സർട്ടിഫിക്കേഷൻ ആദ്യമായാണ് സംസ്ഥാനത്ത് ഒരു കളക്ടറേറ്റിന് ലഭിക്കുന്നത്. റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം, അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ, ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവ് തുടങ്ങിയവ പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-30 11:33:23

ലേഖനം നമ്പർ: 1072

sitelisthead