വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ ഭൗതീക ശരീരം ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ട്ടുകളില്‍ നിന്ന് വീടുകളില്‍ സൗജന്യമായി എത്തിക്കുന്ന നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സ് സേവനം പ്രയോജനപ്പെടുത്തിയത് 1800 പേര്‍. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സഹകരണത്തോടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

എയര്‍പോര്‍ട്ടുകളിലെത്തുന്ന പ്രവാസികളായ അസുഖബാധിതര്‍ക്കും ആംബുലന്‍സ് സേവനം ലഭ്യമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലാണ് ആംബുലന്‍സ് സേവനം ലഭിക്കുന്നത്. സഹായം ആവശ്യപ്പെടുന്ന പ്രവാസി മലയാളിയുടെ വീട്ടില്‍ എത്തി ബന്ധുക്കളെയും കൂട്ടിയാണ് വിമാനത്താവളത്തിലെത്തുക. രോഗികളെ ആശുപത്രിയിലോ വീട്ടിലോ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തോ എത്തിക്കും. നാട്ടിലേക്കുള്ള യാത്രയ്ക്ക് മുന്‍പ് നോര്‍ക്ക റൂട്ട്‌സിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18004253939 എന്ന ടോള്‍ഫ്രീ നമ്പറിലോ norkaemergencyambulance@gmail.com ലേക്കോ സേവനം ആവശ്യപ്പെടാം. പാസ്‌പോര്‍ട്ട്, വിമാനടിക്കറ്റ് എന്നിവയുടെ കോപ്പി ഇ-മെയിലില്‍ അയയ്ക്കണം. വിദേശത്ത് നിന്നുള്ളവര്‍ക്ക് +91 8802012345 മിസ്ഡ് കോള്‍ വഴി സേവനം ഉറപ്പാക്കാം. വിവരങ്ങള്‍ക്ക്, നോര്‍ക്ക റൂട്ട്‌സ്, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം 695014. ഫോണ്‍ 0471 2770500.വെബ്‌സൈറ്റ് norkaroots.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-06-01 14:21:24

ലേഖനം നമ്പർ: 1077

sitelisthead