സംസ്ഥാനത്ത് 97 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ കൂടി. ഭൗതീക സൗകര്യവികസനത്തിനായി 2016 മുതൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും അതിന്റെ തുടർച്ചയായ വിദ്യാകരണം മിഷന്റെയും ഭാഗമായി 3,800 കോടിയിലധികം രൂപയുടെ നിക്ഷേപം കിഫ്ബി പദ്ധതി, പ്ലാൻ ഫണ്ട്, മറ്റ് ഇതര ഫണ്ടുകൾ വഴി സംസ്ഥാനത്ത് നടത്തി.

കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപ നിരക്കിൽ 126 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ നിരക്കിൽ 153  സ്‌കൂൾ കെട്ടിടങ്ങളും 1 കോടി രൂപ നിരക്കിൽ 98 സ്‌കൂൾ കെട്ടിടങ്ങളും പൂർത്തിയാക്കി.

8 മുതല്‍ 12 വരെയുള്ള 45,000 സ്മാര്‍ട്ട് ക്ലാസ്മുറികള്‍ സജ്ജമായി. മുഴുവന്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടര്‍ ലാബ് ഒരുക്കി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-24 11:24:38

ലേഖനം നമ്പർ: 1062

sitelisthead