2022–23 സാമ്പത്തികവർഷത്തിൽ ₹ 612.99 കോടിയുടെ റെക്കോർഡ് പ്രവർത്തന ലാഭവുമായി ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.എ.സി.ടി.). പലിശയും നികുതികളും ചേർത്ത് ₹ 860.32 കോടിയാണ് ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം ₹ 353.28 കോടിയും, പലിശയും നികുതിയും ചേർത്തുള്ള ലാഭം ₹ 679.84 കോടിയുമായിരുന്നു. വിറ്റുവരവിലും റെക്കോർഡ് നേട്ടമാണ് ഈ സാമ്പത്തിക വർഷം എഫ്.എ.സി.ടി. കൈവരിച്ചത്. ₹ 4424.80 കോടിയുടെ വിറ്റുവരവായിരുന്നു കഴിഞ്ഞ വർഷം ഫാക്ട് നേടിയതെങ്കിൽ ഈ വർഷം ഇത് ₹ 6198.15 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തികവർഷം 9.83 ലക്ഷം ടണ്ണിലധികം വളമാണ് എഫ്.എ.സി.ടി.യിൽ  നിന്നും കയറ്റി അയച്ചത്.  ഫാക്ടംഫോസ് 7.42 ലക്ഷം ടണ്ണും അമോണിയം സൾഫേറ്റ് 2.20 ലക്ഷം ടണ്ണും ജൈവവളം 0.20 ലക്ഷം ടണ്ണുമായിരുന്നു വിൽപ്പന. ഈ കാലയളവിൽ 43,712 ടൺ കാപ്രോലാക്ടം വിൽപ്പനയും നടന്നു. 

ഫാക്ടംഫോസ് നിർമാണം ഇക്കുറി ഉത്പ്പാദനശേഷിയുടെ 131 ശതമാനമാണ് നിർമിച്ചത്. ഫാക്ടംഫോസിന്റെ ഉത്പ്പാദനം 8.28 ലക്ഷം ടണ്ണായി. അമോണിയം സൾഫേറ്റിന്റെ ഉത്പ്പാദനം ഉത്പ്പാദനശേഷിയുടെ 109 ശതമാനമായ 2.45 ലക്ഷം ടണ്ണാണ്. കാപ്രോലാക്ടം 0.44 ലക്ഷം ടണ്ണും ഉത്പ്പാദിപ്പിച്ചു. ഒരു ഷെയറിന്  ₹ 1 വച്ച് ഡയറക്ടർബോർഡ് അന്തിമ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചട്ടുണ്ട്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-08 18:27:32

ലേഖനം നമ്പർ: 1035

sitelisthead