കുടുംബശ്രീ അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും ലക്ഷ്യമിട്ടു കൊണ്ട് രൂപീകരിച്ച കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ് (കിബ്സ്) സൊസൈറ്റി മുഖേന കൊച്ചി വാട്ടർ മെട്രോയിൽ 30 സ്ത്രീകൾക്ക് ജോലി ലഭിച്ചു.  18 പേര്‍ ടിക്ക ടിക്കറ്റിംഗ് വിഭാഗത്തിലും 12 പേര്‍ ഹൗസ് കീപ്പിംഗിലുമാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ/സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തവും സംരംഭകത്വവും വളര്‍ത്തുന്നതിനും അതുവഴി ദാരിദ്ര്യ നിർമാർജനവുമാണ്  കിബ്സ് സൊസൈറ്റിയുടെ ലക്ഷ്യം. നിലവില്‍ കിബ്സ് വഴി വൈറ്റില മൊബിലിറ്റി ഹബ്, വ്യവസായ വകുപ്പ്, കില എന്നിവിടങ്ങളില്‍ 262 സ്ത്രീകൾ ജോലി ചെയ്തുവരുന്നു. 

കൊച്ചി റയില്‍ മെട്രോയുടെ 24 സ്റ്റേഷനുകളിലുമായി ജോലി ചെയ്യുന്ന 555 പേര്‍ കുടുംബശ്രീ വനിതകളാണ്. ഹൗസ് കീപ്പിംഗ്, ടിക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ സര്‍വീസ്, ഹെല്‍പ് ഡെസ്ക്, കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സര്‍വീസ്, പൂന്തോട്ടം-പച്ചക്കറി തോട്ട നിര്‍മാണം, കിച്ചണ്‍, കാന്‍റീന്‍, പാർക്കിംഗ് എന്നീ വിഭാഗങ്ങളിലാണ് ഇവർ ജോലി ചെയ്യുനന്ത. കുടുംബശ്രീയുടെ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍റര്‍ മുഖേനയാണ് ഇവരുടെ നിയമനവും മേല്‍നോട്ടവും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-28 17:06:42

ലേഖനം നമ്പർ: 1028

sitelisthead