കാലങ്ങളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമേകി പട്ടയമേള.രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സര്‍ക്കാര്‍ 121604 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു.നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പട്ടയം ലഭിക്കാത്ത ആളുകളുടെ പട്ടിക തയ്യാറാക്കി പട്ടയ മിഷന്‍ വഴി പട്ടയങ്ങള്‍ നല്‍കും.
ഈ വര്‍ഷം 40,000 പട്ടയങ്ങളായിരുന്നു പ്രഖ്യാപിത ലക്ഷ്യമെങ്കിലും അതിലും കവിഞ്ഞ് വിതരണം ചെയ്തു.ഒരു വര്‍ഷത്തിനിടെ നല്‍കിയത് 67,069 പട്ടയം. 17,845 പട്ടയങ്ങള്‍ കൈമാറി പാലക്കാട് ജില്ല മുന്നിലുണ്ട്.
പട്ടയം അപേക്ഷ സ്വീകരിക്കാനും പട്ടയം നല്‍കാനുള്ള തടസം റിപ്പോര്‍ട്ട് ചെയ്യാനും ഡാഷ്ബോര്‍ഡ് ഉണ്ട്. മലയോര, ആദിവാസി വിഭാഗത്തിന് ഭൂമി നല്‍കുന്നത് വേഗത്തിലാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസജ്യര്‍ തയ്യാറാക്കി.മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും പട്ടയം ലഭിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 1,77,011 പട്ടയങ്ങളില്‍ 43,887 പട്ടയങ്ങള്‍ വിതരണം ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 7 വര്‍ഷം കൊണ്ട് ഭൂമിയുടെ അവകാശികളായത് 2.99 ലക്ഷത്തിലേറെ കുടുംബങ്ങള്‍.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-17 10:16:58
ലേഖനം നമ്പർ: 1046