മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, കൂടുതല്‍ മികവുറ്റതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായി. ഇതോടെ തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂര്‍ണ സോഷ്യല്‍ ഓഡിറ്റിംഗ് കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം. സോഷ്യല്‍ ഓഡിറ്റിന്റെ ഭാഗമായി 15,962 സോഷ്യല്‍ ഓഡിറ്റിംഗ് ഗ്രാമസഭകളും 941 സോഷ്യല്‍ ഓഡിറ്റിംഗ് ജനകീയസഭകളും സംഘടിപ്പിച്ചു. 6 മാസത്തിനിടെ 1,39,782 തൊഴിലുറപ്പ് പ്രവൃത്തികളുടെ ഓഡിറ്റിംഗ് പൂര്‍ത്തിയാക്കി.
വർഷത്തിൽ 2 തവണ വീതം സോഷ്യൽ ഓഡിറ്റ് നടത്തി പദ്ധതിയുടെ ഗുണഫലങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തുന്നുവെന്ന ഉറപ്പാക്കും. കൃത്യമായ ഓഡിറ്റിംഗ് നടത്തി പദ്ധതി കാര്യക്ഷമമാക്കുന്നത് വഴി കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ജനപങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ സാധിക്കും. സോഷ്യല്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ചു തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ട് പോകും.
നാടിന്റെ പുരോഗതിക്കു ഗുണകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടോ, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ, തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ദുര്‍വിനിയോഗം ചെയ്യപ്പെടുന്നുണ്ടോ തുടങ്ങി എല്ലാ വിധത്തിലുള്ള പരിശോധനകളും സോഷ്യൽ ഓഡിറ്റിലൂടെ നടക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-04-11 14:12:41
ലേഖനം നമ്പർ: 1012