പാരമ്പര്യേതര ഊർജരംഗത്ത് റെക്കോർഡ് നേട്ടവുമായി കേരളം. സൗരോർജം, കാറ്റിൽനിന്നുള്ള വൈദ്യുതി, ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവയിൽ നിന്നായി 1028 മെഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ സ്ഥാപിതശേഷി കൈവരിക്കാൻ സാധിച്ചു. സൗരോർജം, കാറ്റാടി, ചെറുകിട ജലവൈദ്യുത നിലയങ്ങൾ എന്നിവയിൽനിന്ന് യഥാക്രമം 755 മെഗാവാട്ട്, 70 മെഗാവാട്ട്, 203 മെഗാവാട്ട് എന്നിങ്ങനെയാണ് ഉൽപ്പാദനശേഷി.
സൗരോർജത്തിൽനിന്ന് 451 മെഗാവാട്ടും ചെറുകിട ജലവൈദ്യുത പദ്ധതികളിൽനിന്ന് 38 മെഗാവാട്ടും അധികമായി സംഭരിക്കാൻ സാധിച്ചു. കാറ്റാടി നിലയങ്ങളിൽനിന്ന് 20 മെഗാവാട്ടിന്റെ പദ്ധതി നിർമാണം പുരോഗമിക്കുകയാണ്. പുരപ്പുറ സോളാർ ശേഷി 462 മെഗാവാട്ടായി വർധിച്ചു. സൗരപദ്ധതി വഴി 141 മെഗാവാട്ട് കൂട്ടിച്ചേർത്തു.
പുനരുപയോഗ ഊര്‍ജ പ്രോത്സാഹനത്തിനായി നിരവധി പദ്ധതികളാണ് അനെർട്ട് നടപ്പിലാക്കി വരുന്നത്. വിവരങ്ങൾക്ക്: anert.gov.in 1800-425-1803
info@anert.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-23 14:20:36
ലേഖനം നമ്പർ: 993