കുടകിൽ നിന്നും സുഗന്ധവ്യഞ്ജനങ്ങളും മലയോര മേഖലകളിൽ വിളയുന്ന മലഞ്ചരക്കുകളും മറ്റും കടത്തുവാനായി 1933-ൽ ബ്രട്ടീഷുകാർ നിർമിച്ച  ഇരിട്ടിയിലെ പാലം ₹ 14 ലക്ഷം മുടക്കി പൊതുമരാമത്ത്‌ വകുപ്പ്‌ നവീകരിച്ചു. തുരുമ്പെടുത്തതും വാഹനങ്ങൾ ഇടിച്ച് തകർന്നതുമായ ഇരുമ്പു പാളികളും ബീമുകളുമെല്ലാം മാറ്റി പാലം ബലപ്പെടുത്തി. 

തലശേരി–വളവുപാറ കെഎസ്‌ടിപി റോഡ്‌ നവീകരണ പദ്ധതിയിൽ പഴയപാലത്തിന്‌ സമീപം നിർമിച്ച പുതിയപാലം കഴിഞ്ഞ വർഷം ഗതാഗതത്തിന്‌ തുറന്നു കൊടുത്തിരുന്നു. വലിയ വണ്ടികളും ബസ്‌ സർവീസുകളും ഉൾപ്പെടെ പുതിയ പാലത്തിലൂടെ ഓടും. ചെറുവാഹനങ്ങൾ മാത്രമാണ് പഴയ പാലത്തിലൂടെ കടത്തി വിടുക.

 9 പതിറ്റാണ്ട് പഴക്കമുള്ള പാലം പഴമ നിലനിർത്തി പുതുക്കി പണിതതോടെ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ളവർ ധാരാളമായി എത്തുമെന്നാണ് കണക്കാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-04 13:10:06

ലേഖനം നമ്പർ: 970

sitelisthead