2022-23 സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് ഒരുമാസം മുൻപേ ബജറ്റിൽ ലക്ഷ്യമിട്ടതിനെക്കാൾ വരുമാനവുമായി രജിസ്‌ട്രേഷൻ വകുപ്പ്.  ₹ 4,524.24 കോടിയായിരുന്നു ബജറ്റ് ലക്ഷ്യം എന്നാൽ സാമ്പത്തിക വർഷം തീരാൻ ഒരുമാസം ബാക്കി നിൽക്കേ ₹ 4,711.75 കോടി വകുപ്പിന് ലഭിച്ചു.
എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം വരുമാനം ലഭിച്ചത്. (₹1069 കോടി). റവന്യൂ വരുമാനത്തിൽ 2-ാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ് (₹629.96 കോടി).

2021-22 സാമ്പത്തിക വർഷത്തിൽ ₹4431.88 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷത്തെക്കാൾ ₹279.87 കോടി രൂപയുടെ അധിക വരുമാനം. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ വരുമാനം ₹ 5000 കോടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-02 14:59:30

ലേഖനം നമ്പർ: 966

sitelisthead