ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാ​ഗമായി ഈ സാമ്പത്തിക വർഷം ഇതുവരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 64,692 പരിശോധനകൾ. 7414 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 5259 സ്ഥാപനങ്ങളിൽ നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 20,226 സർവയലൻസ് സാമ്പിളും 6389 സ്റ്റാറ്റിയൂട്ടറി സാമ്പിളും ശേഖരിച്ചു. മൊബൈൽ ലാബ് വഴി 25,437 പരിശോധനകൾ നടത്തി. ഇതുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചു വരുന്നു.

1,85,448 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 35,992 സ്ഥാപനങ്ങൾക്ക് ലൈസൻസും നൽകിയിട്ടുണ്ട്. 97,77 പരാതികൾ ലഭിച്ചതിൽ 9615 പരാതികളും തീർപ്പാക്കി. ബാക്കിയുള്ളവയിൽ നടപടി സ്വീകരിച്ചു വരുന്നു. 955 സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗ് നൽകിയിട്ടുണ്ട്. 159 സ്ഥാപനങ്ങൾക്ക് ഹൈജീൻ റേറ്റിംഗ് നൽകിയ കൊല്ലം ജില്ലയാണ് മുന്നിൽ. 396 ഭക്ഷ്യ സുരക്ഷാ പരിശീലന പരിപാടികൾ നടത്തി. 17 ആരാധനാലയങ്ങളിൽ ഭോഗ് സർട്ടിഫിക്കേഷനായി ഫൈനൽ ഓഡിറ്റ് നടത്തി. 196 സന്നദ്ധ സംഘടനകൾ സേഫ്ഫുഡ് ഷെയർഫുഡ് പദ്ധതിയിൽ അംഗങ്ങളായി. 476 സ്‌കൂളുകൾ സേഫ് ആന്റ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂളിൽ അംഗങ്ങളായി. 85 പഞ്ചായത്തുകൾ മാതൃകാ ഭക്ഷ്യ സുരക്ഷാ പഞ്ചായത്തുകളായി. 19 കാമ്പസുകൾ ഈറ്റ് റൈറ്റ് കാമ്പസുകളായിട്ടുണ്ട്. ഇതിനുപുറമേ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ജില്ലകൾക്ക് റാങ്കിംഗ് ഏർപ്പെടുത്തും. ചെക്ക്പോസ്റ്റുകളിലെ പരിശോധനകൾ ശക്തിപ്പെടുത്തും. ഫോസ്റ്റാക് പരിശീലനം കാര്യക്ഷമമാക്കും. ഭക്ഷ്യ സുരക്ഷയിൽ വിട്ടുവീഴ്ച പാടില്ലെന്ന് സമീപനത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:41:16

ലേഖനം നമ്പർ: 961

sitelisthead