സസ്യ ഗവേഷണ സ്ഥാപനമായ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ വികസിപ്പിച്ചെടുത്ത 2 ഓർക്കിഡ് ഇനങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം. ഫലെനോപ്സിസ് ടൈഗർ സ്‌ട്രൈപ്‌സ്, ഫയോ കലാന്തേ പിങ്ക് സ്ലാഷ് എന്നീ പുതിയ ഇനങ്ങൾക്കാണു ലോക ഓർക്കിഡ് ഹൈബ്രിഡുകളുടെ റജിസ്ട്രേഷൻ ചുമതലയുള്ള ഇംഗ്ലണ്ടിലെ റോയൽ ഹോൾട്ടി കൾച്ചറൽ സൊസൈറ്റിയുടെ അംഗീകാരം ലഭിച്ചത്.
കഴിഞ്ഞ 20 വർഷമായി സ്ഥാപനത്തിൽ നടന്നു വരുന്ന ഓർക്കിഡ് ഹൈബ്രിഡ് വികസന പദ്ധതിയുടെ ഭാഗമായി പതിനഞ്ചിലേറെ ഇനങ്ങൾ വികസിപ്പിച്ചതിന്റെ തുടർച്ചയായിട്ടാണ് പുതുതായി 2 ഇനങ്ങൾ കൂടി ലോക ശ്രദ്ധ നേടുന്നത്. വർഷം മുഴുവൻ പുഷ്പിക്കുന്ന ഫലെനോപ്സിസ് ടൈഗർ സ്ട്രെപ്സിന് ചെറു സുഗന്ധന്ധമുള്ള ഓർക്കിഡാണ്. ഫയോ കലാന്തേ പിങ്ക് സ്ലാഷിന്റെ പൂങ്കുലകൾക്ക് 150 സെന്റിമീറ്റർ ഉയരവും 20 മുതൽ 25 വരെ പൂക്കളും ഉണ്ടാവും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-08 14:39:05
ലേഖനം നമ്പർ: 942