വിത്ത് നടുന്നതിനൊപ്പം വളവും ഇടുന്ന സീഡ് കം ഫെർട്ടിലൈസർ ഡ്രിൽ യന്ത്രത്തിന് കാർഷിക സർവകലാശാലയ്ക്ക് പേറ്റന്റ്. ചെടികൾ തമ്മിലുള്ള അകലവും ഇടയകലവും ക്രമീകരിക്കാവുന്ന യന്ത്രത്തിന് 10 വർഷത്തേക്കാണ് പേറ്റന്റ് ലഭിച്ചത്. ഉഴുതു നിരപ്പാക്കിയ വെള്ളക്കെട്ടില്ലാത്ത കരപ്രദേശങ്ങളിൽ വരികളായി ഒരു മണിക്കൂറിൽ ഒരടി ഇടയകലത്തിൽ 10 സെന്റ് സ്ഥലത്ത് വിത്തും വളപ്രയോഗവും ഒരുമിച്ചു നടത്താനാകും.  

ഒരേ ആഴത്തിൽ ചാലുകൾ തുറന്ന് വെവ്വേറെ അറകളിൽ സംഭരിച്ച വിത്തും വളവും നിശ്ചിത അളവിൽ ചാലുകളിൽ നിക്ഷേപിച്ച് മണ്ണുകൊണ്ട് മൂടുന്നതാണ് യന്ത്രത്തിന്റെ പ്രവർത്തനരീതി. വിളകളുടെ ആവശ്യകതയനുസരിച്ച് ചെടികൾ തമ്മിലുള്ള അകലവും ഇടയകാലവും യന്ത്രത്തിൽ ക്രമീകരിക്കാം. ഇടയകാലം പാലിച്ച് വിളകൾ നടുന്നത് കള നിയന്ത്രണം ഉൾപ്പടെ വിള പരിപാലനമുറകൾക്ക് പ്രയാജനപ്പെടും. കൂവരക്, എള്ള്, നെല്ല്, നിലക്കടല, ചോളം തുടങ്ങിയ വ്യത്യസ്ത വലിപ്പത്തിലുള്ള വിത്തുകൾ ഇടയകലംപാലിച്ച് നടാൻ യന്ത്രം ഉപകാരപ്രദമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-07 17:32:51

ലേഖനം നമ്പർ: 941

sitelisthead