2021-22-ലെ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ 2-ാം സ്ഥാനത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ. തുർക്കിയാണ് ലിസ്റ്റിൽ ഒന്നാമത്. വേൾഡ് ബഞ്ച്മാർക്ക് സ്റ്റഡി 6-ാം പതിപ്പിനായി 56 രാജ്യങ്ങളിൽ നിന്നായി 1895 സ്ഥാപനങ്ങളെ വിലയിരുത്തിയതിൽ മികച്ച ആവാസ വ്യവസ്ഥ രൂപപെടുത്തിയതിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ രണ്ടാമത് എത്തിയത്. തൊഴിൽ ലഭ്യമാക്കിയതിലും അത് നിലനിർത്തുന്നതിലും, വരുമാനം, വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് സ്റ്റാർട്ടപ്പ് മിഷൻ മുന്നിലെത്തിയത്.
സ്വീഡൻ ആസ്ഥാനമായ ഇന്നോവേറ്റിവ് ഇൻക്യൂബേറ്റർസിന് സൊലൂഷൻ പ്രൊവൈഡർ ആയി പ്രവർത്തിക്കുന്ന യുബിഐ ഗ്ലോബൽ ആണ് ബഞ്ച് മാർക്ക് സ്റ്റഡി പ്രസിദ്ധീകരിച്ചത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-27 14:08:03
ലേഖനം നമ്പർ: 925