വയോജന പരിപാലനത്തിൽ കേരളത്തിന് റിസർവ്‌ ബാങ്കിന്റെ പ്രശംസ. വയോജനങ്ങളിൽ 76.13 % (49.84 ലക്ഷം) പേർക്കും പെൻഷൻ നൽകുന്ന കേരള മാതൃകയെയാണ് സംസ്ഥാന ബജറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ പ്രശംസിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെക്കാൾ കൂടുതൽ വയോജനങ്ങളുള്ള കേരളത്തിൽ ഭൂരിപക്ഷത്തിനും ഏതെങ്കിലുമൊരു ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ടെന്നുമുള്ള സവിശേഷതയാണ് ആർ.ബി.ഐ. റിപ്പോർട്ടിൽ എടുത്തു പറഞ്ഞിരിക്കുന്നത്. 

ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന മുതിർന്ന പൗരർക്കു സുരക്ഷ ഉറപ്പാക്കാൻ, അഭയ മന്ദിരങ്ങളിൽ ഇടം നൽകുന്നതുൾപ്പടെയുള്ള നടപടികൾ വയോജനക്ഷേമത്തിന്റെ ഭാഗമായി സ്വീകരിച്ച സംസ്ഥാനമാണ് കേരളം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-20 17:42:20

ലേഖനം നമ്പർ: 913

sitelisthead