തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയെ യൂണിയൻ ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ ഉൾപ്പെടുത്തി. രാജ്യത്തെ 10 പ്രധാന ആശുപത്രികളുടെ പട്ടികയിലാണ് എസ്.എ.ടി. ആശുപത്രി ഇടം പിടിച്ചത്.  അപൂർവ രോഗങ്ങൾ കണ്ടെത്തുക, ചികിത്സിക്കുക, പ്രതിരോധിക്കുക എന്നീ ലക്ഷ്യങ്ങളുമായി അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള നാഷണൽ പോളിസിയനുസരിച്ചാണ് സെന്റർ ഓഫ് എക്സലൻസ് പട്ടിക തയ്യാറാക്കിയത്. പോളിസിയുടെ ഭാഗമായുള്ള മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സംഘം നടത്തിയ പരിശോധനയിൽ മികവ് കണ്ടെത്തിയ എസ്.എ.ടി.യിൽ ജനിതക രോഗങ്ങളുടെ പരിശോധന, രോഗനിർണയം, ചികിത്സ എന്നിവ ലഭ്യമാണ്. അപൂർവ രോഗത്തിന് 50 ലക്ഷം രൂപ വരെ ഒറ്റത്തവണ ചികിത്സ സഹായം ഇതോടെ ലഭിക്കും. 

ഏതെങ്കിലും ഒരു അപൂർവ രോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴി ചികിത്സ ലഭിക്കും. കേരളത്തിൽ മറ്റേതെങ്കിലും ആശുപത്രിയിൽ അപൂർവ രോഗം കണ്ടെത്തിയാലും എസ്.എ.ടി. ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് വഴിയായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. സംസ്ഥാന സർക്കാർ ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-07 10:17:17

ലേഖനം നമ്പർ: 887

sitelisthead