സംസ്ഥാനത്തിന്റെ വ്യാവസായിക സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ സംരംഭക വര്‍ഷം പദ്ധതി വഴി രണ്ടര വര്‍ഷത്തിനിടെ ആരംഭിച്ചത് മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍. പദ്ധതി വഴി പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണ്. 

ഒരു വർഷം  1 ലക്ഷം സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് 2022ല്‍  ആരംഭിച്ച  സംരംഭക വര്‍ഷം പദ്ധതി തുടർച്ചയായ  രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം  കൈവരിച്ച് കേരളത്തിന്റെ വ്യവസായ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്  .  പദ്ധതിയുടെ ഭാഗമായി രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ നാളിതുവരെ 2,92,167 സംരംഭങ്ങള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്.

ഇതിലൂടെ 18,943.64 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കടന്നുവന്നു. 6,22,512 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. സംരംഭക വര്‍ഷം 3.0യിലൂടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം പുതിയ എംഎസ്എംഇകള്‍ സൃഷ്ടിക്കുകയും സംരംഭങ്ങള്‍ക്ക് സാമ്പത്തികവും വിപണനപരവുമായ പിന്തുണ ഉറപ്പാക്കുക, സംരംഭകരുടെ കഴിവും അറിവും വര്‍ദ്ധിപ്പിക്കാനും , സംരംഭക സൗഹൃദ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും  പദ്ധതി പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.

സംരംഭകര്‍ക്ക് എങ്ങനെ ബാങ്ക് ലോണുകള്‍ വേഗത്തില്‍ ലഭ്യമാകും, വിജയകരമായി സംരംഭം തുടങ്ങുന്നത് എങ്ങനെ , സബ്‌സിഡിയോടെ ലോണുകള്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍, വ്യക്തിഗത പദ്ധതികള്‍, മുന്‍സിപ്പല്‍ പദ്ധതികള്‍, വിവിധ പരിശീലന പരിപാടികള്‍ തുടങ്ങിയ വിവരങ്ങളെ കുറിച്ച് ബോധവത്കരണ പരിപാടികളും സര്‍ക്കാര്‍ ജില്ലാ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നു.

സംരംഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പിലാക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമായി പ്രൊഫെഷണൽ യോഗ്യതയുള്ള 1,153 ഇന്റേണുകളെ നിയമിച്ചു. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഹെല്പ് ഡെസ്ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാക്കുകയും ഹെല്പ് ഡെസ്ക്ക് സംവിധാനം നടപ്പിലാക്കുകയും ചെയ്തു. എല്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും റിസോഴ്സ് പേഴ്സണ്മാരെയും നിയമിച്ചു. സംരംഭകർക്ക് ഏറ്റവും എളുപ്പത്തിൽ സംരംഭങ്ങൾ  ആരംഭിക്കാൻ ലോണുകൾ, വേഗത്തിൽ   തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നൽകൽ തുടങ്ങിയ്വക്കുള്ള സമഗ്ര സംവിധാനങ്ങൾ സംരംഭക  മേഖലയിലേക്കുള്ള  ചുവടുവെപ്പ്  കൂടുതൽ ലളിതവും വേഗത്തിലുമാക്കി. 2023 -ൽ  ദേശീയതലത്തിൽ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസായി സംരഭകർഷം പദ്ധതി അംഗീകരിക്കപ്പെട്ടത്തോടെ   രാജ്യത്തെ ഏറ്റവും മികച്ച സംരംഭക വികസന മാതൃകയായി കേരളം മാറി.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-09-28 15:55:54

ലേഖനം നമ്പർ: 1533

sitelisthead