പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സോഷ്യൽ പ്രോഗ്രസ് ഇമ്പറേറ്റീവും ചേർന്ന് സംസ്ഥാനങ്ങളുടെയും ജില്ലകളുടെയും സാമൂഹിക പുരോഗതി സൂചിക പുറത്തിറക്കി. രാജ്യത്തെ ഏറ്റവും ഉയർന്ന SPI സ്‌കോർ പുതുച്ചേരിയുടെ 65.99 ആണ്. ലക്ഷദ്വീപും ഗോവയും യഥാക്രമം 65.89, 65.53 സ്‌കോറുകളോടെ തൊട്ടുപിന്നിലുണ്ട്. 62.05 സ്കോറോടെ കേരളം 9-ാം സ്ഥാനത്താണ്. ജാർഖണ്ഡും ബിഹാറും യഥാക്രമം 43.95, 44.47 എന്നിങ്ങനെ ഏറ്റവും കുറഞ്ഞ സ്കോറുകൾ നേടി. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ ശ്രേണിയിൽ ഗോവ, പുതുച്ചേരി, ലക്ഷദ്വീപ്, ചണ്ഡീഗഢ് എന്നിവയാണ് ആദ്യ നാല് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങൾ. മിസോറാം, ഹിമാചൽ പ്രദേശ്, ലഡാക്ക്, ഗോവ എന്നിവ ക്ഷേമ അടിത്തറയിൽ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളായി ഉയർന്നു. അവസരങ്ങളുടെ ശ്രേണിയിൽ തമിഴ്‌നാട് 72.00 എന്ന ഉയർന്ന സ്‌കോർ കൈവരിച്ചു.
SPI സ്കോറുകൾ അടിസ്ഥാനമാക്കി, സംസ്ഥാനങ്ങളെയും ജില്ലകളെയും സാമൂഹിക പുരോഗതിയുടെ ആറ് ശ്രേണികളിൽ റാങ്ക് ചെയ്തിട്ടുണ്ട്: അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമ അടിത്തറ, അവസരങ്ങൾ എന്നീ മൂന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കോർ നിശ്ചയിച്ച് സാമൂഹിക പുരോഗതിയെ ആറായി റാങ്ക് തിരിച്ചു.
ശ്രേണി 1: വളരെ ഉയർന്ന സാമൂഹിക പുരോഗതി
ശ്രേണി 2: ഉയർന്ന സാമൂഹിക പുരോഗതി
ശ്രേണി 3: ഉയർന്ന മധ്യവർഗ്ഗ സാമൂഹിക പുരോഗതി
ശ്രേണി 4: താഴ്ന്ന മധ്യവർഗ്ഗ സാമൂഹിക പുരോഗതി
ശ്രേണി 5: കുറഞ്ഞ സാമൂഹിക പുരോഗതി
ശ്രേണി 6: വളരെ കുറഞ്ഞ സാമൂഹിക പുരോഗതി
സാമൂഹിക പുരോഗതിയുടെ മൂന്ന് നിർണായക തലങ്ങളായ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, അവസരങ്ങൾ എന്നിവയുടെ 12 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് SPI (സോഷ്യൽ പ്രോഗ്രസ് ഇൻഡക്സ്) സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. സംസ്ഥാന തലത്തിൽ 89 സൂചകങ്ങളും ജില്ലാ തലത്തിൽ 49 സൂചകങ്ങളും അടങ്ങുന്ന വിപുലമായ ചട്ടക്കൂടാണ് ഇതിനായി ഉപയോഗിച്ചത്.
കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും (65.99) ലക്ഷദ്വീപുമാണ് (65.89) ഒന്നും രണ്ടും സ്ഥാനത്ത്. സൂചികയിൽ 65-ലേറെ സ്‌കോർ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നീ സംസ്ഥാനങ്ങൾക്കാണ് യഥാക്രമം മൂന്നും നാലും റാങ്ക്. മിസോറം (64.15) അഞ്ചും തമിഴ്നാട് (63.33) ആറും ഹിമാചൽ പ്രദേശ് (63.28) ഏഴും ചണ്ഡീഗഢ് (62.37) എട്ടും റാങ്ക് നേടി. കേരളത്തിന് 62.05 സ്‌കോറോട് കൂടി 9-ാം സ്ഥാനമാണുള്ളത്.
ആഗോളതലത്തിൽ സാമൂഹികപുരോഗതി സൂചികയിൽ ഇന്ത്യ 110-ാം റാങ്കിലാണ്. 60.19 സ്‌കോറുള്ള ഇന്ത്യ നാലാം ശ്രേണി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
പോഷകാഹാരലഭ്യതയിലും ആരോഗ്യപരിചരണരംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. ഈ രണ്ടുമാനദണ്ഡങ്ങളിലും കേരളത്തിന്റെ സ്‌കോർ 67.88 ആണ്. രണ്ടാംസ്ഥാനത്തുള്ള ലക്ഷദ്വീപിന് 66.58-ഉം മൂന്നാമതുള്ള സിക്കിമിന്-65.57-ഉം സ്‌കോർ ലഭിച്ചു. ദേശീയ ശരാശരി 49.22 ആണ്.
പോഷകാഹാരം, ആരോഗ്യപരിചരണം എന്നിവയിൽ ദേശീയശരാശരിയിലും കൂടുതൽ സ്‌കോർ ലഭിച്ച 340 ജില്ലകളിൽ പത്തനംതിട്ട (63.09), കോഴിക്കോട്(62.21), തിരുവനന്തപുരം(62.03) എന്നിവയാണ് ഏറ്റവും മുന്നിലുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ ശരാശരിയെക്കാളും മുന്നിലാണ്.
സ്ത്രീകളിലെ വിളർച്ച പിടിച്ചുനിർത്താൻ കേരളത്തിന് സാധിച്ചതും ഏറ്റവും കുറഞ്ഞ മാതൃ, ശിശു മരണനിരക്കും ഈ രംഗത്ത് സംസ്ഥാനത്തെ മുന്നിലെത്തിച്ചു. പോഷകാഹാരലഭ്യതയിൽ പത്തനംതിട്ടയാണ് മുന്നിൽ. 6-23 മാസം പ്രായമുള്ള 50.1 ശതമാനം കുട്ടികൾക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ട്.
എന്നിരുന്നാലും ഉയർന്ന ജീവിതശൈലീ രോഗങ്ങൾ ഉള്ള സംസ്ഥാനം കേരളമാണ്. പ്രമേഹവും രക്താതിസമ്മർദവും കേരളത്തിൽ കൂടുതലാണ്. 34.4 ആണ് കേരളത്തിന്റെ ഈ ആരോഗ്യസൗഖ്യ സ്കോർ. ദേശീയ ശരാശരി 53.99. പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, ഗുരുതര ശ്വാസകോശരോഗങ്ങൾ, കുഷ്ഠം, എച്ച്.ഐ.വി., കുട്ടികളിലെ പ്രതിരോധ കുത്തിവെപ്പ്, ആയുർദൈർഘ്യം എന്നിവയാണ് ആരോഗ്യസൗഖ്യ സൂചിക കണക്കാക്കാൻ അടിസ്ഥാനമാക്കിയത്.
ശ്രേണി 1: വളരെ ഉയർന്ന സാമൂഹിക പുരോഗതി
z
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-21 19:37:58
ലേഖനം നമ്പർ: 884