ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസ സൗകര്യമൊരുക്കിയതിൽ കേരളത്തിന് ദേശീയതലത്തിൽ നേട്ടം. വിദ്യാർഥികൾക്കായി കംപ്യൂട്ടർ, ഇന്റർനെറ്റ്, പ്രൊജക്ടർ തുടങ്ങിയ സൗകര്യമൊരുക്കിയതിൽ കേരളം മികച്ചനേട്ടം കൈവരിച്ചതായി യൂണിയൻ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ 2021-22-ലെ വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ല വിവരവിനിമയ സംവിധാന (യു.ഡി.ഐ.എസ്.ഇ)ത്തിന്റെ അവലോകന റിപ്പോർട്ട്.
95.2% സ്കൂളുകളിലും കേരളം ഇന്റർനെറ്റ് സൗകര്യം ഒരുക്കി. 94.6% സർക്കാർ സ്കൂളുകളിലും 96.6% എയ്ഡഡ് സ്കൂളുകളിലും 95.1% സ്വകാര്യ സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. വിദ്യാർഥികൾക്ക് ലാപ്ടോപ് ലഭ്യമാക്കിയതിലും കേരളമാണ് ഒന്നാം സ്ഥാനത്ത് (89%). 93.3% സർക്കാർ സ്കൂൾ വിദ്യാർഥികൾക്കും 97% എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും 72.6% സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും ലാപ് ടോപ് സൗകര്യം ലഭ്യമാക്കി. 82.3% സ്കൂളുകളിലും കേരളത്തിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. 87.2% സർക്കാർ സ്കൂളുകളിലും 90% എയ്ഡഡ് സ്കൂളുകളിലും 69.1% സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും കേരളത്തിൽ പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. 98.3% സർക്കാർ സ്‌കൂളുകളിലും കംപ്യൂട്ടർ സൗകര്യമുള്ള കേരളം ഇന്ത്യയിൽ സ്‌കൂളുകളിൽ കംപ്യൂട്ടർ സൗകര്യം ലഭ്യമാക്കിയതിൽ രണ്ടാം സ്ഥാനത്താണ്. 96.2% സർക്കാർ സ്കൂളുകളിലും 99.9% എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കും 98.6% സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും കേരളത്തിൽ കംപ്യൂട്ടർ സൗകര്യം ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-12-03 11:39:41
ലേഖനം നമ്പർ: 860