കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ അംഗീകാരം. അനായാസമായ ഉപയോഗം, മികച്ച രൂപകല്‍പന, കൃത്യമായ ഇടവേളകളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍, ആഴത്തിലുള്ള വിവരശേഖരം ഇവ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച വെബ്സൈറ്റിനുള്ള ഇ-ഗവേണന്‍സ് അവാർഡ് kudumbashree.org -ന് ലഭിച്ചു. കുടുംബശ്രീയെ സംബന്ധിച്ചുള്ള വിവരങ്ങള്‍, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഉള്‍പ്പെടെ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, ഓരോ പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍, കോവിഡ്, പ്രളയം എന്നിവയുമായി ബന്ധപ്പെട്ട് കുടുംബശ്രീ മുഖേന ചെയ്ത പ്രവര്‍ത്തനങ്ങള്‍, വാര്‍ത്താകുറിപ്പുകള്‍, പ്രസിദ്ധീകരണങ്ങള്‍, വിജയഗാഥകള്‍ എന്നിവ ഉള്‍പ്പെടെ വളരെ വിപുലമായ രീതിയിലാണ് കുടുംബശ്രീ വെബ്സൈറ്റിന്‍റെ രൂപകല്‍പ്പന.
കോവിഡ് കാലത്ത് വയോജന സുരക്ഷക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എം-ഗവേണന്‍സ് അവാര്‍ഡും കുടുംബശ്രീക്ക് ലഭിച്ചു. കോവിഡ് 19 വ്യാപനകാലത്ത് സംസ്ഥാനമൊട്ടാകെയുള്ള വയോജനങ്ങള്‍ക്ക് മികച്ച രീതിയില്‍ സുരക്ഷയൊരുക്കുന്നതിനു വേണ്ടി കുടുംബശ്രീ നടപ്പാക്കിയ ഗ്രാന്‍ഡ് കെയര്‍ പദ്ധതിക്കാണ് എം ഗവേണന്‍സ് അവാര്‍ഡ്. പദ്ധതിയുടെ ഭാഗമായി മൊബൈലിന്‍റെ സഹായത്തോടെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയതാണ് കുടുംബശ്രീയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ത്രിതല സംഘടന സംവിധാനങ്ങളെ ഉപയോഗിച്ചു കൊണ്ട് സേവനസന്നദ്ധതയോടെ സാമൂഹ്യാധിഷ്ഠിതരീതിയിലാണ് കുടുംബശ്രീ പദ്ധതി നടപ്പിലാക്കിയത്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-29 16:42:49
ലേഖനം നമ്പർ: 853