ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വാട്ട്സ് ആപ്പ് നമ്പറായ യോദ്ധാവിലൂടെ ഇതുവരെ രഹസ്യവിവരങ്ങൾ കൈമാറിയത് 1131 പേർ. ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും സ്വകാര്യമായി പൊലീസിനെ അറിയിക്കാൻ സാധിക്കുന്ന പദ്ധതിയാണ് യോദ്ധാവ്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒക്ടോബര്‍ ആറുമുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1131 പേര് പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് - 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 ഉം ആലപ്പുഴയില്‍ നിന്ന് 76 ഉം വിവരങ്ങള്‍ ഇക്കാലയളവില്‍ പോലീസിന് ലഭിച്ചു.മറ്റു ജില്ലകളിലെ കണക്കുകൾ: തിരുവനന്തപുരം സിറ്റി - 54, കൊല്ലം സിറ്റി - 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട - 42, കോട്ടയം - 51, ഇടുക്കി - 34, എറണാകുളം സിറ്റി - 69, എറണാകുളം റൂറല്‍ - 74, തൃശൂര്‍ സിറ്റി - 60, തൃശൂര്‍ റൂറല്‍ - 39, പാലക്കാട് - 52, കോഴിക്കോട് സിറ്റി - 61, കോഴിക്കോട് റൂറല്‍ - 67, വയനാട് - 19, കണ്ണൂര്‍ സിറ്റി - 48, കണ്ണൂര്‍ റൂറല്‍ - 10, കാസര്‍ഗോഡ് - 27
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്പ് ലൈന്‍ നമ്പര്‍ ആണിത്. ഈ നമ്പറിലേയ്ക്ക് വിളിച്ചുസംസാരിക്കാനാവില്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-10 13:36:29
ലേഖനം നമ്പർ: 832