അനർഹമാ‌യി മുൻ​ഗണനാ റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് തിരികെ വാങ്ങി അർഹമായ  മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിനായി   സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്  ന‌ടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. പദ്ധതിയിലൂടെ ഇതുവരെ 6914 അനധികൃത മുൻഗണനാ കാർഡുകൾ  മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകി. പദ്ധതിയിൽ ഒക്ടോബർ 31 വരെ 6796 പരാതികളാണ് ലഭിച്ചത്. 

മാനദണ്ഡങ്ങൾ പാലിക്കാതെ  അനധികൃതമായി മുൻ​ഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ പിടികൂടുകയാണ് ഓപ്പറേഷൻ ‌യെല്ലോ ലക്ഷ്യമിടുന്നത്. അനധികൃത റേഷൻ കാർഡുകളെക്കുറിച്ച് 9188527301, 9188521967 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. വിവരം നൽകുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. റേഷൻ കാർഡുമായി ബന്ധപ്പെട്ട് ഓൺലൈൻ മുഖേന ലഭിച്ച 43,92,542 അപേക്ഷകളിൽ 43,22,927 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ 92,96,348 റേഷൻ കാർഡുകളാണുള്ളത്. ഇതിൽ 589413 എണ്ണം മഞ്ഞ കാർഡുകളും 3507924 പിങ്ക് കാർഡുകളും 2329574 നീല കാർഡുകളും 2841894 വെള്ള കാർഡുകളും 27543 ബ്രൗൺ കാർഡുകളുമാണ്.സംസ്ഥാനത്ത്  ഡിസംബർ 31 ,2022   വരെ പദ്ധതി തുടരും.

 

https://kerala.gov.in/whatsnewdetailwise/MjM1ODcxMDMyLjc2

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-11-08 16:00:49

ലേഖനം നമ്പർ: 829

sitelisthead