എല്ലാ റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ റേഷൻ കാർഡ് ഡാറ്റയുമായി ചേർത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം. സംസ്ഥാനത്ത് 3,49, 29,589 റേഷൻ ഗുണഭോക്താക്കളുടെ ആധാർ റേഷൻ കാർഡ് ഡാറ്റയുമായി കൂട്ടിച്ചേർത്തു. പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനാണ് ആധാര്‍- റേഷൻ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത്. അർഹരായ ഗുണഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങളുമായി ആണ് ആധാർ ലിങ്ക് ചെയ്യേണ്ടത്.
കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ 100% ഗുണഭോക്താക്കളും ആധാർ- റേഷൻ കാർഡ് ഡാറ്റയുമായി ലിങ്ക് ചെയ്തിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകൾ 100 ശതമാനത്തിനടുത്ത് നേട്ടം കൈവരിച്ചു. മുൻഗണനാ വിഭാഗത്തിന് കീഴിലുള്ള പിങ്ക് കാർഡിലെ എല്ലാ അംഗങ്ങളും (35.13 ലക്ഷം) അവരുടെ റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചു. ഇതേ വിഭാഗത്തിന് കീഴിലുള്ള 99.94% മഞ്ഞ കാർഡ് അംഗങ്ങളും ആധാർ- റേഷൻ കാർഡ് ഡാറ്റാ ലിങ്കിങ് പൂർത്തിയാക്കിയിട്ടുണ്ട്. മുൻഗണനേതര വിഭാഗങ്ങളിൽ 99.60% നീല കാർഡ് അംഗങ്ങളും 98.94% വെള്ള കാർഡ് അംഗങ്ങളും 99.57% ബ്രൗൺ കാർഡ് അംഗങ്ങളും തങ്ങളുടെ ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തിട്ടുണ്ട്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-09-30 12:09:54
ലേഖനം നമ്പർ: 772