പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള വിപുലമായ കർമ്മ പരിപാടികളാണ് സർക്കാർ നടത്തുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് 75 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂർത്തിയാക്കിയത്. കിഫ്ബിയില്‍ നിന്നും ഒപ്പം മറ്റ് ഫണ്ടുകളും ഉപയോഗിച്ച് നിര്‍മ്മിച്ച 75 വിദ്യാലയ മന്ദിരങ്ങളും തീരദേശ മേഖലയിലെ പൊതു വിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച 20 തീരദേശ വിദ്യാലയ മന്ദിരങ്ങളുമാണ് യാഥാര്‍ത്ഥ്യമായത്. കിഫ്ബിയില്‍ നിന്ന് 5 കോടി രൂപ വീതം ചെലവഴിച്ച് നിര്‍മ്മിച്ച 9 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടിരൂപ വീതം ചെലവഴിച്ച് നിര്‍മ്മിച്ച 16 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ വീതം ചെലവഴിച്ച് നിര്‍മ്മിച്ച 15 സ്‌കൂള്‍ കെട്ടിടങ്ങളും ഇതിലുള്‍പ്പെടുന്നു. ബാക്കി 35 സ്‌കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ടും എം.എല്‍.എ. ഫണ്ടും എസ്.എസ്.കെ. ഫണ്ടും ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. തീരദേശ വികസന കോര്‍പ്പറേഷന്‍ വഴിയാണ് 20 തീരദേശ വിദ്യാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ 66.35 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. അതില്‍പ്പെട്ട 20 വിദ്യാലയങ്ങളാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ബാക്കിയുള്ള 37 സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യവികസനം അവസാന ഘട്ടത്തിലാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:34:33

ലേഖനം നമ്പർ: 563

sitelisthead