കുടുംബശ്രീ - ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. 2020-21 വർഷത്തേക്കുള്ള SPARK (സിസ്റ്റമാറ്റിക് പ്രോഗ്രസീവ് അനലിറ്റിക്കൽ റിയൽ ടൈം റാങ്കിംഗ്) റാങ്കിംഗിൽ കേരളത്തിൽ പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള നോഡൽ ഏജൻസിയായ കുടുംബശ്രീക്കാണ് ഈ അംഗീകാരം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ റാങ്കിംഗിൽ ഒന്നാമതെത്തുന്ന കുടുംബശ്രീക്ക് 20 കോടി രൂപ ലഭിക്കും. സാമൂഹികമായ ഉൾപ്പെടുത്തൽ സാധ്യമാക്കുകയും നഗരങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുകയും അതുവഴി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്തതിനാണ് അവാർഡ്.
നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതൽ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.പദ്ധതി നിർവ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തിൽ എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് സ്പാർക്ക് റാങ്കിംഗ് അവാർഡുകൾ നൽകുന്നു. 2018-19 സാമ്പത്തിക വർഷം കേരളത്തിന് രണ്ടാംസ്ഥാനവും 2019-20 വർഷം മൂന്നാംസ്ഥാനവും ലഭിച്ചു. 2020-21 സാമ്പത്തിക വർഷത്തെ സ്പാർക്ക് റാങ്കിംഗിലാണ് ആദ്യമായി കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. 20 കോടി രൂപയാണ് സമ്മാനത്തുക.
2015 മുതൽ നഗരങ്ങളിലെ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നഗര തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീ ഈ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. കോവിഡ് -19 മഹാമാരിയുടെ പ്രതിസന്ധിയെ തുടർന്നുണ്ടായ വെല്ലുവിളികളെ അതിജീവിച്ച് പരിപാടി നടപ്പിലാക്കിയതിലെ മികവിനാണ് ഇപ്പോൾ കുടുംബശ്രീ അവാർഡ് കരസ്ഥമാക്കിയിരിക്കുന്നത്.NULM-ന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ പുതിയ NHG-കൾ രൂപീകരിക്കുകയും 10,000 രൂപ വീതം റിവോൾവിംഗ് ഫണ്ടായി നൽകുകയും ചെയ്യുന്നു. എഡിഎസുകൾക്ക് റിവോൾവിംഗ് ഫണ്ടായി 50,000 രൂപ നൽകുന്നുണ്ട്. നഗര ഉപജീവന കേന്ദ്രങ്ങൾ ആരംഭിക്കുക, നൈപുണ്യ പരിശീലനം വിപുലീകരിച്ച് ഉപജീവനം ഉറപ്പാക്കുക, വ്യക്തിഗത-ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സഹായം വിപുലീകരിക്കുക, എൻഎച്ച്‌ജികൾക്ക് ലിങ്കേജ് ലോണും പലിശ സബ്‌സിഡിയും നീട്ടുക എന്നിവയാണ് പരിപാടിയുടെ മറ്റ് പ്രവർത്തനങ്ങൾ.
പരിപാടിയുടെ ഭാഗമായി ഇതുവരെ 27 ഷെൽട്ടർ ഹോമുകളും പൂർത്തിയാക്കിയിട്ടുണ്ട്. സർവേയിലൂടെ കണ്ടെത്തിയ നഗരങ്ങളിലെ വഴിയോര കച്ചവടക്കാർക്ക് പിഎം എസ്‌വാനിധി (പിഎം സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി) പദ്ധതി വഴി വായ്പ നൽകുകയും അവർക്ക് തിരിച്ചറിയൽ കാർഡും നൽകുകയും ചെയ്തു
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-20 12:41:27
ലേഖനം നമ്പർ: 480