കേരളത്തിലെ  വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 53 പുതിയ സ്കൂൾ കെട്ടിടങ്ങൾ കൂടി സ്ഥാപിച്ചു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാ​ഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി നിലവിൽ വന്ന വിദ്യാകിരണം മിഷൻറെ ഭാഗമായാണ്  53 സ്‌കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഏറ്റവും മികച്ച രീതിയിൽ  ലക്ഷ്യ സാക്ഷാൽക്കാരത്തിനായി പ്രവർത്തിച്ചതിന്റെ ഫലമായി അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങൾ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒരുങ്ങി. പഠന നിലവാരവും അതിനനുസൃതമായി കൂടുതൽ മികവിലേയ്ക്കുയർന്നു. അതിൻ്റെ ഫലമായി 2017- 18 അക്കാദമിക വര്‍ഷം മുതല്‍ 2021-22 അക്കാദമിക വര്‍ഷം വരെ നമ്മുടെ വിദ്യാലയങ്ങളിൽ അധികമായെത്തിയത് 9.34 ലക്ഷം കുട്ടികളാണ്. സ്കൂൾ തലത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം അക്കാദമിക് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ ഭൗതിക അന്തരീക്ഷം കൈവരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 11:19:13

ലേഖനം നമ്പർ: 397

sitelisthead