തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കിവരുന്ന തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായി 62.7 കിലോമീറ്റർ നീളം വരുന്ന 112 തീരദേശ റോഡുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പത്ത് ജില്ലകളിലെ 36 നിയോജക മണ്ഡലങ്ങളിലായാണ് 44.40 കോടി രൂപ രൂപ ചിലവഴിച്ചുള്ള റോഡ് വികസനം പൂർത്തിയാക്കിയത്.
തിരുവനന്തപുരം ജില്ലയിൽ വർക്കല, കോവളം, ചിറയിൻകീഴ്, എന്നീ നിയോജകമണ്ഡലങ്ങളിലായി 13 റോഡുകളും കൊല്ലം ജില്ലയിൽ ചവറ, കരുനാഗപ്പള്ളി നിയോജകമണ്ഡലങ്ങളിലായി 11 റോഡുകളും ആലപ്പുഴ ജില്ലയിൽ അരൂർ, ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, കായംകുളം നിയോജകമണ്ഡലങ്ങളിലായി 25 റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ മണ്ഡലത്തിലും, എറണാകുളത്ത് വൈപ്പിൻ, തൃപ്പൂണിത്തുറ, വൈപ്പിൻ, മണ്ഡലങ്ങളും, തൃശൂർ ജില്ലയിൽ ഗുരുവായൂർ, കൈപ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിലും റോഡ് നിർമ്മാണം പൂർത്തികരിച്ചു.
മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂരങ്ങാടി, തിരൂർ, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിൽ ബേപ്പൂർ, കൊയിലാണ്ടി, ഏലത്തൂർ മണ്ഡലങ്ങളിലായി 9 റോഡ് നിർമ്മാണങ്ങൾ പൂർത്തിയാക്കി. കണ്ണൂർ ജില്ലയിൽ കണ്ണൂർ, ധർമ്മടം, തലശ്ശേരി, കല്യാശേരി, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിലാണ് 24 റോഡ് നിർമ്മാണങ്ങൾ പൂർത്തീകരിച്ചു. കാസറഗോഡ് ജില്ലയിൽ മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടുള്ളത്.
ഓഖിയും പ്രളയവുമെല്ലാം കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച തീരപ്രദേശങ്ങളിലെ കാലങ്ങളായുള്ള ആവശ്യമായിരുന്നു മികവുറ്റ റോഡുകൾ വേണമെന്നുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച തീരദേശ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടർച്ചയായി തന്നെയാണ് ഇപ്പോഴുള്ള റോഡ് നിർമ്മാണങ്ങളും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-27 12:39:59
ലേഖനം നമ്പർ: 374