സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 17 വരെ ദീര്‍ഘിപ്പിച്ചു. ഒക്ടോബര്‍ 12 വരെ പിഴയില്ലാതെയും 17 വരെ 50 രൂപ പിഴയോടുകൂടിയും അപേക്ഷിക്കാം. 2026 ഫെബ്രുവരി ഒന്നിന് 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠനം നിര്‍ത്തിയവര്‍ക്കും അപേക്ഷിക്കാം. 

പത്താംതരം തുല്യത കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ രജിസ്‌ട്രേഷന്‍ ഫീസായ 100 രൂപ മാത്രം അടച്ചാല്‍ മതിയാകും. 2020 വരെ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി പരാജയപ്പെട്ടവര്‍ക്കും കോഴ്‌സില്‍ ചേരാം. പത്താംതരം ജയിച്ച ഫെബ്രുവരി ഒന്നിന് 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഷയങ്ങളാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സില്‍ ഉള്ളത്. ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിന് 300 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയാണ് ഫീസ്. 

രജിസ്‌ട്രേഷന്‍ പഞ്ചായത്ത്, നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ വഴി ഓണ്‍ലൈനായി ചെയ്യണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപ അടച്ചാല്‍ മതിയാകും. ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് ഫീസ് സൗജന്യമാണ്. ക്ലാസുകള്‍ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടത്തും. വിവരങ്ങള്‍ക്ക് സാക്ഷരതാ പ്രേരക്മാരെയോ 9961477376, 7025821315, 0468 2220799 (ഓഫീസ്) എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo