പട്ടികജാതി വിഭാഗം വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും 'ദാക്ഷായണി സ്വയംതൊഴിൽ പദ്ധതി'യിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന അഞ്ചോ അതിലധികമോ വനിതകൾ അംഗങ്ങൾ ആയിട്ടുള്ളതും, ജില്ലാ രജിസ്ട്രാർ ഓഫീസിൽ/ കുടുംബശ്രീയിൽ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തതുമായ സ്വയംസഹായ സംഘങ്ങൾക്കും വ്യക്തിഗത സംരംഭകർക്കും അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയരുത്. 21-നും 55-നും ഇടയിൽ പ്രായമുള്ള, ഏഴാം ക്ലാസ് പാസായ വനിതകൾക്കാണ് അവസരം. ഗ്രൂപ്പുകൾക്ക് പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) വരെയും വ്യക്തികൾക്ക് പ്രോജക്ട് കോസ്റ്റിന്റെ 75 ശതമാനം (പരമാവധി 3.75 ലക്ഷം രൂപ) വരെയും സബ്‌സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഒക്ടോബർ മൂന്നിനകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0491 2505005.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2026