സംസ്ഥാന സർക്കാരിന്റെ ‘കതിര്’ കാർഷിക ക്ലബ് പദ്ധതിയുടെ ഔദ്യോഗിക ലോഗോയ്ക്കായി ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് എൻട്രികൾ ക്ഷണിക്കുന്നു. മണ്ണ്, കൃഷി, ഭക്ഷണം, പ്രകൃതി, കർഷകൻ എന്നിവ തമ്മിലുള്ള ബന്ധം കുട്ടികൾ നേരിട്ട് മനസ്സിലാക്കുന്നതിനും പ്രായോഗിക കാർഷിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ‘കതിര്’. ഈ ആശയവും പദ്ധതിയുടെ ദർശനവും പ്രതിഫലിപ്പിക്കുന്നതായിരിക്കണം ലോഗോ. ലോഗോ കൈകൊണ്ടോ ഡിജിറ്റൽ രീതിയിലോ തയ്യാറാക്കാം.
മത്സര നിബന്ധനകൾ
- കൈകൊണ്ട് തയ്യാറാക്കുന്ന ലോഗോ A4 ഷീറ്റിൽ തയ്യാറാക്കി സ്കാൻ ചെയ്ത് ഡിജിറ്റൽ രൂപത്തിൽ സമർപ്പിക്കണം.
- ലോഗോ മൗലിക സൃഷ്ടി ആയിരിക്കണം; പകർത്തിയതോ അനുകരിച്ചതോ ആയവ പരിഗണിക്കില്ല.
- ലോഗോയുടെ ആശയം വ്യക്തമാക്കുന്ന ഹ്രസ്വ വിവരണം നൽകണം.
- ഒരു വിദ്യാർത്ഥിക്ക് ഒരു എൻട്രി മാത്രം സമർപ്പിക്കാം.
- വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, സ്കൂൾ, ഫോൺ നമ്പർ എന്നിവ എൻട്രിയിൽ രേഖപ്പെടുത്തണം.
- സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം നിർബന്ധമാണ്.
എൻട്രികൾ 2026 സെപ്റ്റംബർ 30-നകം ലഭിക്കണം. വിദ്യാർത്ഥി പഠിക്കുന്ന ജില്ലയുടെ ജില്ലാ കൃഷി ഓഫീസിന്റെ ഇ-മെയിൽ വിലാസത്തിൽ മാത്രമേ എൻട്രികൾ അയക്കാൻ പാടുള്ളു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കൃഷി ഓഫീസുമായി ബന്ധപ്പെടുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2026