- പുതിയ നിയമനിര്‍മാണത്തിനും ബില്ലുകള്‍ പാസാക്കാനുമായി നവംബര്‍ 30 മുതല്‍ ഡിസംബര്‍ 10 വരെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
- മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായുള്ള സംസ്ഥാന കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശിപാര്ശകളിന്മേല് സ്വീകരിച്ച നടപടികളും ചില ശിപാര്‍ശകള്‍ നിരസിച്ചതിന്റെ കാരണങ്ങളും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടിന് അംഗീകാരം നല്കി.
- കാസര്‍ഗോഡ് - വയനാട് 400 കെ വി പവര്‍ ട്രാന്സ്മിഷന് ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യമൊരുക്കാന്‍ പുതിയ പാക്കേജ് അനുവദിക്കാൻ തീരുമാനിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-11-2026