സംസ്ഥാന സ്കൂൾ കായികമേളയുടെ സമഗ്രവിവരങ്ങൾ ലഭ്യമാക്കുന്നതിനായി സാങ്കേതിക സജ്ജീകരണങ്ങളുമായി കൈറ്റ്. സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള മത്സര നടത്തിപ്പിന്റെ വിശദാംശങ്ങൾ കൈറ്റ് സജ്ജമാക്കിയ sports.kite.kerala.gov.in പോർട്ടലിലൂടെ ലഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍, KITE VICTERS ആപ്പ്, victers.kite.kerala.gov.in വെബ്സൈറ്റ്, കൈറ്റിന്റെ itsvicters യൂട്യൂബ് ചാനൽ എന്നിവയിലൂടെയും തത്സമയ സംപ്രേഷണം കാണാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2026