സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ എംഐഡിഎച്ച് പദ്ധതി പ്രകാരം സ്ട്രോബറി കൃഷി ചെയ്യുന്ന കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി 2 ഹെക്ടർ വരെ സ്ട്രോബറി കൃഷി ചെയ്യുന്ന കർഷകർക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. കൃഷി വ്യാപിപ്പിക്കുന്നതിനും പ്ലാസ്റ്റിക് മൾച്ചിങ് നടത്തുന്നതിനും പക്ഷികൾ, മഞ്ഞുവീഴ്ച എന്നിവ മൂലമുള്ള കൃഷിനാശം തടയാൻ സംരക്ഷണ വല സ്ഥാപിക്കുന്നതിനുമാണ് ധനസഹായം.
ദേവികുളം ബ്ലോക്കിലെ വട്ടവട, കാന്തല്ലൂർ കൃഷിഭവനുകൾക്ക് കീഴിലുള്ള കർഷകർക്ക് മുൻഗണനയുണ്ട്. ഒക്ടോബർ അവസാന വാരം മുതൽ ഡിസംബർ രണ്ടാം വാരം വരെയാണ് നടീൽ സമയം. താൽപര്യമുള്ള കർഷകർ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2026