കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് ഗവേഷണ പങ്കാളിത്തത്തിനുള്ള താത്പര്യപത്രം ക്ഷണിച്ചു. രണ്ട് ഘട്ടങ്ങളിലായുള്ള നടപടി ക്രമത്തിലൂടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നത്. 

ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ ഗവേഷണശേഷി, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, മുൻ പരിചയം എന്നിവ വിലയിരുത്തി അനുയോജ്യമായ കോളേജുകളെ എംപാനൽ ചെയ്യും. രണ്ടാം ഘട്ടത്തിൽ കമ്മിഷൻ നിർദ്ദേശിക്കുന്ന പ്രത്യേക പദ്ധതികൾക്കോ കോളേജുകൾ മുന്നോട്ട് വയ്ക്കുന്നതും കമ്മിഷന് അനുയോജ്യമായതുമായ ആശയങ്ങൾക്കോ വിശദമായ പദ്ധതി രേഖകൾ സമർപ്പിക്കാൻ സ്ഥാപനങ്ങളെ ക്ഷണിക്കും. 

സാങ്കേതിക മികവ്, കമ്മിഷന്റെ ആവശ്യങ്ങൾക്കുള്ള പ്രസക്തി, പ്രതീക്ഷിക്കുന്ന ഫലങ്ങൾ, സമയക്രമം തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്തും. പുനരുപയോഗ ഊർജ്ജവും എനർജി ട്രാൻസ്മിഷൻ, ഊർജ്ജസംഭരണം, നിർമ്മിത ബുദ്ധി, ഡാറ്റാ വിശകലനം, വൈദ്യുതി വിപണിയും എനർജി എക്കണോമിക്‌സ്, വൈദ്യുതി സംവിധാനങ്ങളുടെ ആസൂത്രണവും പ്രവർത്തനവും, ഉപഭോക്തൃ സംരക്ഷണം, വൈദ്യുത വാഹനങ്ങൾ, ഡിമാന്റ്‌സൈഡ് മാനേജ്‌മെന്റ് എന്നിവയാണ് താത്പര്യമേഖലകൾ. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട മറ്റ് നൂതന വിഷയങ്ങളും സ്ഥാപനങ്ങൾക്ക് നിർദ്ദേശിക്കാം.

ഓരോ പദ്ധതിയുടെയും ധനസഹായം, ഡാറ്റാ ലഭ്യത, ബൗദ്ധിക സ്വത്തവകാശം, പ്രസിദ്ധീകരണാവകാശം, മറ്റ് വ്യവസ്ഥകൾ എന്നിവ പ്രത്യേകം പ്രത്യേകം നിശ്ചയിക്കും. താത്പര്യമുള്ള സ്ഥാപനങ്ങൾ ഒന്നാം ഘട്ടത്തിനുള്ള അപേക്ഷകൾ https://eoi.kserc.sbs/ ലിങ്ക് മുഖാന്തിരം നവംബർ 6-ാം തീയതി വൈകുന്നേരം 5 ന് മുമ്പായി സമർപ്പിക്കണം. വിവരങ്ങൾക്ക്: www.erckerala.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo