സർക്കാർ/ സർക്കാർ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം നൽകുന്ന എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ആറായിരം രൂപ വീതമാണ് സ്‌കോളർഷിപ്പ്. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള  എ.പി.എൽ വിഭാഗത്തെ പരിഗണിക്കും.

രണ്ടാം വർഷക്കാരെയും മൂന്നാം വർഷക്കാരെയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.  ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. വിവരങ്ങൾക്ക്:  www.mwdscholarship.kerala.gov.in, 0471 2300523, 0471 2300524.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo