കുട്ടികളുടെ വിഷയങ്ങളിൽ കർശനമായി പാലിക്കേണ്ട കാര്യങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യറും സംബന്ധിച്ച് കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മിഷൻ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ വെബ്സൈറ്റിൽ ലഭിക്കും.
പോക്സോ ആക്ട് 2012, ബാലനീതി ആക്ട് 2015, ആർ റ്റി ഇ ആക്ട് 2009, സൈബർ സുരക്ഷ, തെരുവുകളിൽ ജീവിക്കേണ്ടി വരുന്ന കുട്ടികളുടെ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച ബാല സൗഹൃദ നിർദ്ദേശങ്ങൾ ഇതിൽപ്പെടുന്നു. വെബ്സൈറ്റ്: kescpcr.kerala.gov.in/acts-rules/
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-10-2026