കേരള ലളിതകലാ അക്കാദമി ശേഖരത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 'പുനർജ്ജനി' ഒക്ടോബർ 13 മുതൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിക്കും. അക്കാദമി മുൻകാലങ്ങളിൽ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത മുപ്പത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. അക്കാദമി ശേഖരത്തിലെ ചിത്രങ്ങളെയും ഗ്യാലറികളെയും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച പദ്ധതിയാണ് 'പുനർജ്ജനി'.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-10-2026