സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) പ്രകാരമുള്ള 2026 ഖരീഫ് സീസൺ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി. ഖരീഫ് സീസണിൽ കൃഷി ചെയ്യുന്ന അർഹരായ കർഷകർ അംഗീകൃത ഏജൻസിയായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (AIC) മുഖേനയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ വഴിയോ സമയബന്ധിതമായി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന ഇൻഷുറൻസ് പോളിസി നിർബന്ധമായും പരിശോധിക്കണം. പോളിസിയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സുരക്ഷിതമായി സൂക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി AIC യുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക്: https://pmfby.gov.in, ടോൾഫ്രീ: 1800-425-7064
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-07-2026