സിഎം റിസർച്ചർ സ്‌കോളർഷിപ്പിന്റെ 2025 ജനുവരി ബാച്ചിലെ ആദ്യ രണ്ട് ഗഡുക്കൾ ലഭിച്ച എല്ലാ ഗവേഷണ വിദ്യാർത്ഥികളിൽ നിന്നും സ്‌കോളർഷിപ്പിന്റെ രണ്ടാം വർഷ റിന്യൂവലിനായുള്ള അപേക്ഷകളും, 2025 ജൂലൈ ബാച്ചിലെ വിദ്യാർത്ഥികൾക്ക് രണ്ടാം ഗഡു അനുവദിക്കുന്നതിനുള്ള അപേക്ഷകളും, 2024 ബാച്ചിലുള്ളവർക്ക് മൂന്നാം ഗഡു അനുവദിക്കുന്നതിനുള്ള റിന്യൂവൽ അപേക്ഷകളും ക്ഷണിച്ചു.
ഗഡുക്കൾ വിതരണം ചെയ്യുന്നതിനായി അറ്റന്റൻസും പ്രോഗ്രസ് റിപ്പോർട്ടും സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 25 വൈകിട്ട് 5. വിജ്ഞാപനം collegiateedu.kerala.gov.in, www.dcescholarship.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9447096580, 9188900228
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2026