ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ 2026 മാർച്ചിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ വിജയം കൈവരിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് നൽകുന്ന 'പ്രൊഫിഷ്യൻസി' അവാർഡിന് അപേക്ഷ ക്ഷണിച്ചു. www.hpwc.kerala.gov.in വെബ്‌സൈറ്റിലെ 'പ്രൊഫിഷ്യൻസി അവാർഡ് 2026' എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വന്തമായോ, കമ്പ്യൂട്ടർ സെന്ററുകളിലൂടെയോ അപേക്ഷ സമർപ്പിക്കാം. UDID കാർഡ്/ഭിന്നശേഷി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്എസ്എൽസി / പ്ലസ്ടു മാർക്ക് ലിസ്റ്റ് ഒറിജിനൽ എന്നിവയുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം (നെറ്റിൽ നിന്നും ലഭിച്ച മാർക്ക് ലിസ്റ്റ് ആണെങ്കിൽ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്). അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 10 വൈകുന്നേരം 5 മണി. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിവരങ്ങൾക്ക്: www.hpwc.kerala.gov.in, 0471-2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo