കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) - ഖാരീഫ് 2026 സീസൺ അപേക്ഷ ക്ഷണിച്ചു. അർഹതപ്പെട്ട കർഷകർക്ക് അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷിക്കാം.

അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന പോളിസി കോപ്പി നിർബന്ധമായും പരിശോധിച്ച്  അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോയെന്ന് ഉറപ്പുവരുത്തി സൂക്ഷിക്കേണ്ടതാണ്. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുള്ള കൃഷിനാശത്തിൽ നിന്നും കർഷകർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ കൂടുതൽ കർഷകർ പങ്കാളികളാകണമെന്നും അധികൃതർ അറിയിച്ചു. 

വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി കർഷകർക്ക് അംഗീകൃത ഏജൻസിയായ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലായ https://pmfby.gov.in സന്ദർശിക്കുകയോ 1800-425-7064  എന്ന ടോൾ  ഫ്രീ  നമ്പറിൽ വിളിക്കുകയോ  ചെയ്യാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo