സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിവര-പൊതുജനസമ്പർക്ക (I&PRD) വകുപ്പ്, കേന്ദ്ര മന്ത്രാലയങ്ങളായ സ്കൂൾ എഡ്യൂക്കേഷൻ & ലിറ്ററസി, ഉന്നത വിദ്യാഭ്യാസം എന്നിവയും പി.എൻ.പണിക്കർ ഫൗണ്ടേഷനും സംയുക്തമായി വിദ്യാർഥികൾക്കായി സംസ്ഥാനതലത്തിൽ ക്വിസ്, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജൂലൈ 11ന് ജില്ലാതലത്തിലും ജൂലൈ 18ന് സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള വായന ക്വിസ് പരിപാടിയിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾക്ക് പങ്കെടുക്കാം. ഒന്നാംഘട്ടം സ്‌കൂൾ തലത്തിലും രണ്ടാംഘട്ടം ജില്ലാതലത്തിലും മൂന്നാംഘട്ടം സംസ്ഥാനതലത്തിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്‌കൂൾ തലത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന രണ്ടുപേർക്ക് ജില്ലാതലത്തിൽ മത്സരിക്കാം. ജില്ലാതലത്തിൽ മത്സരിക്കുന്ന രണ്ടുപേർക്ക് സംസ്ഥാനതലത്തിൽ മത്സരിക്കാം.

എല്ലാ ജില്ലകളിലും ജൂലൈ 11 രാവിലെ 10 ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചന മത്സരത്തിൽ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, പ്രൈമറി വിഭാഗത്തിൽപ്പെട്ട എല്ലാ കുട്ടികൾക്കും പങ്കെടുക്കാം. തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപത്തുള്ള കുന്നുംപുറം ചിന്മയ സ്‌കൂൾ ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വിവരങ്ങൾക്ക്: 0471-2328560

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo