പട്ടികജാതി വികസന വകുപ്പ് 2026-27 അക്കാദമിക് വർഷത്തെ വിഷൻ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.സി പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിൽ എംപാനൽ ചെയ്തിട്ടുളള സ്ഥാപനങ്ങളിൽ ചേർന്ന് 2 വർഷത്തെ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വർഷവും 10,000/ രൂപ വീതം അനുവദിക്കുന്നതാണ് വിഷൻ പദ്ധതി.
ഓഗസ്റ്റ് 1 മുതൽ അപേക്ഷകൾ സമർപ്പിക്കാം. സയൻസ്, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് B+ കുറയാത്ത ഗ്രേഡ് വാങ്ങി പാസാകുന്ന എസ്.എസ്.എൽ.സി /തത്തുല്യ യോഗ്യതയുളള വിദ്യാർത്ഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തിൽ പത്താം ക്ലാസ്സിൽ യഥാക്രമം A2, A ഗ്രേഡുകൾ നേടി വിജയിച്ചിട്ടുളള സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും ഈ പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷാ ഫോറം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 296297.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-06-2026