ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചുമായി (ഐസിഎസ്എസ്ആർ) സഹകരിച്ച് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) ദേശീയ, സംസ്ഥാനതല ഗവേഷണ ലേഖന മത്സരം സംഘടിപ്പിക്കുന്നു.
ഗവേഷണ ലേഖനം സമർപ്പിക്കുന്ന സമയത്ത് അപേക്ഷകൻ ഒരു ബിരുദ/ ബിരുദാനന്തര അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമിലെ മുഴുവൻ സമയ വിദ്യാർഥിയായിരിക്കണം. അപേക്ഷകൻ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്ഥാപനം സ്ഥിതി ചെയ്യുന്ന സംസ്ഥാനത്ത് നിന്നാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. ഒരു അപേക്ഷകന് ഒരു എൻട്രി മാത്രമേ അനുവദിക്കൂ. എന്നാൽ സംസ്ഥാന, ദേശീയതല മത്സരങ്ങൾക്ക് വെവ്വേറേ രജിസ്റ്റർ ചെയ്തുകൊണ്ട് ഒരേ അപേക്ഷകന് രണ്ട് മത്സരങ്ങളിലും പങ്കെടുക്കാം. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ ഓൺലൈനായി ലേഖനങ്ങൾ സമർപ്പിക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://www.icssr.org, https://cag.gov.in, https://cag.gov.in/kerala/en.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-06-2026