2025-ലെ സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾക്കായി ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം), മികച്ച സംരക്ഷക കർഷകൻ/കർഷക (സസ്യജാലം, ജന്തുജാലം), ജൈവവൈവിധ്യ പത്രപ്രവർത്തകൻ/ പത്രപ്രവർത്തക (അച്ചടി മാധ്യമം, ദൃശ്യ-ശ്രവ്യ മാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം (വൃക്തി/ ട്രസ്റ്റ്), മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി.), മികച്ച ജൈവവൈവിധ്യ വിദ്യാലയം, മികച്ച ജൈവവൈവിധ്യ കലാലയം, മികച്ച ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം (സർക്കാർ/ സഹകരണ/ പൊതുമേഖല/ സ്വകാര്യമേഖല), മികച്ച ജൈവവൈവിധ്യ ക്ലബ് (കോളേജ്/ സ്‌കൂൾ) എന്നീ പുരസ്കാരങ്ങളാണ് നൽകുന്നത്.

അവാർഡിനുള്ള അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ തപാൽ മാർഗം മുഖേന മാത്രമേ സ്വീകരിക്കൂ. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ജൂലൈ 31-നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, കൈലാസം, ടി.സി. 24/3219, നമ്പർ 43, ബെൽഹാവൻ ഗാർഡൻസ്, കവടിയാർ പി.ഒ., തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2724740.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo