കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2026 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+   നേടിയ വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണപ്പതക്കം/ക്യാഷ് അവാർഡിന് അപേക്ഷിക്കാം.

 നിർദ്ദിഷ്ട ഫോമിലുള്ള അപേക്ഷ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്ക് ജൂൺ 30 നു മുമ്പായി സമർപ്പിക്കണം. കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിലുള്ളവർ കണ്ണൂർ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, കോഴിക്കോട്, പാലക്കാട്,  മലപ്പുറം, ജില്ലക്കാർ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാർ എറണാകുളം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാർ തിരുവനന്തപുരം  ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർക്കുമാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: കണ്ണൂർ - 04972702995, കോഴിക്കോട് - 04962984709, എറണാകുളം - 04842374935, തിരുവനന്തപുരം - 0471 2331958.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :18-06-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo