സെൻസസ് 2027 ഒന്നാംഘട്ടത്തിന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾ ഇന്ന് ആരംഭിക്കും. വീടിന്റെ വിവരങ്ങൾ ഉടമയ്‌ക്കോ വാടകക്കാർക്കോ ജൂൺ 30 വരെ https://se.census.gov.in മുഖേന ഓൺലൈനായി നൽകാം. വാടകക്കാർക്ക് വീടിന്റെ ഉടമസ്‌ഥത വ്യക്തമാക്കാൻ ഓപ്ഷൻ ഉണ്ട്. വീട്ടിൽ സ്‌ഥിരമായി താമസിക്കുന്നവരുടെ എണ്ണം നൽകിയാൽ മതിയാകും. വിദേശത്തുള്ളവരുടേത് ആവശ്യമില്ല. പഠന - ജോലി ആവശ്യങ്ങൾക്കായി രാജ്യത്ത് പലഭാഗങ്ങളിൽ ഉള്ളവരുടെ എണ്ണം അതത് സ്‌ഥലത്താണ് നൽകേണ്ടത്. ജൂലൈ 1 മുതൽ 31 വരെ ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ ഇവ പരിശോധിച്ച് സ്‌ഥിരീകരിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-06-2026