സംസ്ഥാന സര്‍ക്കാര്‍ - വനിതാ ശിശുവികസന വകുപ്പിന്റെ 'ഉജ്ജ്വലബാല്യം പുരസ്‌കാരം 2025' അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചിട്ടുളള ആറിനും പതിനെട്ടിനും ഇടയില്‍ പ്രായമുളള കുട്ടികളില്‍ നിന്നാണ് പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന സിഡി/പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
കേന്ദ്ര സര്‍ക്കാരിന്റെ ബാല്‍ ശക്തി പുരസ്‌കാര്‍ കരസ്ഥമാക്കിയ കുട്ടികള്‍, നേരത്തെ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികള്‍ എന്നിവരെ പരിഗണിക്കുന്നതല്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരം തിരിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ചുമാണ് (6-11 വയസ്സ്, 12-18 വയസ്സ്) അവാര്‍ഡ് നല്‍കുന്നത്.
അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാംനില, മിനിസിവില്‍സ്റ്റേഷന്‍, മഞ്ചേരി 676121-എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലോ 8075981071, 9633413868 എന്നീ നമ്പറുകളിലോ ലഭ്യമാണ്. വെബ്‌സൈറ്റ്: www.wcd.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-08-2026