കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ആഗസ്റ്റ് 4 ചൊവ്വാഴ്ച വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.
🔴 റെഡ് അലർട്ട്:
04 /08/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ്
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്ര മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
🟠 ഓറഞ്ച് അലർട്ട്:
04/08/2026: ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
🟡മഞ്ഞ അലർട്ട്:
04/08/2026: തിരുവനന്തപുരം, കൊല്ലം
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജ് സന്ദർശിക്കാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026