കേരള സംസ്ഥാന ഐ.ടി മിഷൻ മുഖേന പൊതുജനങ്ങൾക്ക് സൗജന്യ ആധാർ സേവനങ്ങൾ ലഭിക്കുന്നു. ആധാർ ആപ്പിലൂടെ സൗജന്യമായി ജനങ്ങൾക്ക് ഇമെയിൽ ഐഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. 31 ഡിസംബർ 2026 വരെ മാത്രമാണ് ഈ സൗജന്യം ലഭിക്കുക. നിലവിൽ ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് മാത്രമേ ഈ സൗജന്യം പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു. ആധാറുമായി ഇ-മെയിൽ ഐഡി ബന്ധിപ്പിക്കുന്നത് വഴി ആധാർ ഓതന്റിക്കേഷൻ നടക്കുന്ന ഓരോ തവണയും ഉപഭോക്താവിന് ഇമെയിൽ വഴി അറിയിപ്പ് ലഭിക്കുകയും, ഇതിലൂടെ അവരുടെ ആധാർ വിവരങ്ങൾ എവിടെ, എപ്പോൾ ഉപയോഗിക്കപ്പെടുന്നു എന്നത് വ്യക്തമായി അറിയാനും സാധിക്കും.
ആധാറിൽ സൗജന്യമായി ഡോക്യുമെന്റ് അപ്‌ഡേറ്റ് നടത്താം: ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി 14 ജൂൺ 2027 വരെ പുതുക്കാം. myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴിയാണ് രേഖകൾ പുതുക്കേണ്ടത്. ആധാർ കേന്ദ്രങ്ങളിൽ പോയി ഡോക്യുമെന്റ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ചാർജ് 75 രൂപയാണ്.
0-5 വയസ്സിലെയും, അതിനു ശേഷമുള്ള ആധാർ എൻറോൾമെന്റും സൗജന്യമാണ്. അതുപോലെ 5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് പുതുക്കലും 5-17 വയസ്സിനുള്ളിൽ സൗജന്യമാണ്.
പുതിയ ആധാർ എടുക്കൽ, ബയോമെട്രിക് പുതുക്കൽ, മൊബൈൽ/ഇ-മെയിൽ മാറ്റൽ തുടങ്ങിയ എല്ലാ സേവനങ്ങളും സംസ്ഥാനത്തെ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും ലഭ്യമാണ്.
പരാതി പരിഹാരം: സിറ്റിസൺ കോൾ സെന്റർ: 1800-4251-1800 (ടോൾ ഫ്രീ) / 0471-2335523, കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ (ആധാർ സെക്ഷൻ): 0471-2525442, ഇ-മെയിൽ വിലാസം: uidhelpdesk@kerala.gov.in
അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-08-2026